KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടമപ്പുഴ–മൈത്രി നഗർ റോഡ് കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കടമപ്പുഴ–മൈത്രി നഗർ റോഡ് കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 10 വർഷക്കാലമായി മണ്ണ് റോഡ് മാത്രമായിരുന്ന കടമപ്പുഴ–മൈത്രി നഗർ റോഡ് പുതിയതായി കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നാളുകളായി നാട്ടുകാരുടെ ആവശ്യമായിരുന്നു ഇവിടെ റോഡ് നിർമിക്കണമെന്നത്. പഞ്ചായത്തംഗമായ മഞ്ജു മാത്യുവിൻ്റെ ശ്രമഫലമായി കഴിഞ്ഞ തിരഞ്ഞടുപ്പ് കാലത്ത് റോഡ് കോൺക്രീറ്റ് ചെയ്യുമെന്ന് വാഗ്‌ദാനം ചെയ്യുകയും തുടർന്ന് മുൻ എം.എൽ എയും ഗവ.ചീഫ് വിപ്പുമായിരുന്ന ഡോ. എൻ ജയരാജിന്റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ച് 75 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു.

റോഡിന്റെ നവീകരണം പൂർത്തിയായതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്.
മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ ജേക്കബും സെക്രട്ടറി പി.പി. ഫിലിപ്പും ചേർന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ മഞ്ജു മാത്യു, റിജോ വാളാന്തറ, സീബ്ലൂ സുനിൽ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു..
റോഡിന്റെ കോൺക്രീറ്റ് പണി പൂർത്തിയായതോടെ പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡ് നവീകരണത്തിന് നേതൃത്വം നൽകിയവരെ പ്രദേശവാസികൾ അഭിനന്ദിച്ചു.

error: Content is protected !!