എലിക്കുളം അമ്പലവയൽ പാടശേഖരത്ത് നെല്ലിനെയറിയാനെത്തി വിദ്യാർത്ഥികൾ..

എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏകപാടശേഖരമായ എലിക്കുളത്ത് നെൽക്കൃഷിയെക്കുറിച്ചറിയാൻ കുട്ടികളുടെ സന്ദർശനം. വിതയ്ക്കലിൽ പങ്കെടുത്ത് മടക്കം. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂളിലെ എൻ.എസ്.എസ.യൂണിറ്റ് വോളന്റിയർമാരാണ് എലിക്കുളം മല്ലികശ്ശേരി അമ്പലവയൽ പാടത്തെത്തിയത്. പാടമൊരുക്കൽ, നടീൽ, വിള പരിപാലനം, കൊയ്ത്ത്, നെല്ലരിയാക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടവും കർഷകരിൽ നിന്ന് ചോദിച്ചറിഞ്ഞു. വിത്തിടീലിലും കുട്ടികൾ പങ്കാളികളായി
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ ജാൻസി ബേബി ആയിലൂക്കുന്നേൽ, ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, നെൽക്കർഷകരായ റോസമ്മ മാത്യു കോക്കാട്ട്, കെ.പി.സജീവ് പാറക്കടവിൽ, ടി.എൻ.കുട്ടപ്പൻ താന്നിക്കൽ എന്നിവർ ചേർന്ന് പഠനസംഘത്തെ സ്വീകരിച്ചു. എലിക്കുളം അസി.കൃഷി ഓഫീസർ എ. ജെ.അലക്സ് റോയ്, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ധന്യാ ജോബി, പ്രിൻസിപ്പൽ പി.ഓമന, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ജിലു സെബാസ്റ്റ്യൻ, അധ്യാപകരായ സ്റ്റെല്ലാ ജോർജ്, രാജേഷ് തോമസ്, വി.എസ്.സെബാസ്റ്റിയൻ, ടിബിൻ തോമസ്, വിദ്യാർഥി കൺവീനർമാരായ ദേവിക പി.സുനിൽ,
ജ്യോതീന്ദ്രനാഥ് മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനസംഘമെത്തിയത്.
