ഡൽഹിയിൽ സമര നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം മുണ്ടക്കയത്തു പ്രകടനവും യോഗവും നടത്തി.

മുണ്ടക്കയം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് നേതൃത്വം നൽകിയ
സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. എ. ബേബി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ആകെ അറസ്റ്റ് ചെയ്തതിലും, ദേഹോപദ്രവം ചെയ്തതിലും പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രകടനവും യോഗവും നടന്നു. യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, ജില്ലാ കമ്മിറ്റി മെമ്പർ തങ്കമ്മ ജോർജുകുട്ടി, പി എസ് സുരേന്ദ്രൻ, വി പി ഇസ്മായിൽ, പി കെ നസീർ, വി എൻ രാജേഷ്, സി വി അനിൽകുമാർ , എം ജി രാജു, പി കെ പ്രദീപ് എന്നിവർ സംസാരിച്ചു.
