KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ റെയ്ഡിൽ നിരോധിത പാൻമസാല പിടികൂടി.

എരുമേലി : റവന്യു കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയപ്പോൾ രണ്ട് കടകളിൽ നിന്ന് കിട്ടിയത് നിരോധിത പാൻ മസാലകൾ. ഇന്നലെ എരുമേലി ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങൾ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി പാൻ മസാല പായ്ക്കറ്റുകൾ പിടികൂടിയത്.

മുമ്പ് പാൻ മസാല കേസുകളിൽ നിരവധി തവണ പ്രതിയായ എരുമേലി ചരള കമ്പിയിൽ ഷാനിയിൽ നിന്ന് 49 പാക്കറ്റ്, എരുമേലി പെട്രോൾ പമ്പിന് സമീപത്ത് കട നടത്തുന്ന ഷംസുദീൻ ഹിദായത്ത് എന്നയാളുടെ കടയിൽ നിന്ന് 57 പാൻ മസാല പായ്ക്കറ്റുകൾ പിടികൂടി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് രമ്യ എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ റവന്യൂ,വിജിലൻസ് സ്‌ക്വാഡ്, എക്സൈസ് എന്നീ ഡിപ്പാർട്ട്മെന്റുകളെ ഉൾപ്പെടുത്തി എരുമേലി ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പാൻ മസാലകൾ പിടിച്ചത്.

error: Content is protected !!