KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രാമീണ പഠന റിപ്പോർട്ട് പുതുച്ചേരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച് എരുമേലി എം.ഇ.എസ് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ.

എരുമേലി: എം.ഇ.എസ് കോളേജ് എരുമേലിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികൾ പുതുച്ചേരിയിലെ ചിന്ന വീരാംപട്ടണത്ത് സംഘടിപ്പിച്ച ഗ്രാമീണ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പങ്കാളിത്ത ഗ്രാമീണ പഠന റിപ്പോർട്ട് (Participatory Rural Appraisal – PRA Report) പുതുച്ചേരി മുഖ്യമന്ത്രി ശ്രീ. എൻ. രംഗസാമിക്ക് സമർപ്പിച്ചു.

ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ, ഉപജീവനമാർഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ലഭ്യമായ വിഭവങ്ങൾ, സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ എന്നിവ വിദ്യാർത്ഥികൾ നേരിട്ട് പ്രദേശം സന്ദർശിച്ചും ജനങ്ങളുമായി സംവദിച്ചും പഠനം നടത്തി. PRA പഠനരീതികളും വിവിധ പഠനോപകരണങ്ങളും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഗ്രാമീണ ജനത നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവരുടെ ആവശ്യങ്ങളും വികസന സാധ്യതകളും മനസ്സിലാക്കുന്നതിനും പഠനം സഹായകമായി. സാമൂഹിക പ്രവർത്തനത്തിന്റെ പ്രായോഗിക അനുഭവങ്ങളും സമൂഹപങ്കാളിത്തത്തിന്റെ പ്രാധാന്യവും തിരിച്ചറിയാൻ ക്യാമ്പ് വിദ്യാർത്ഥികൾക്ക് അവസരമായി.

സോഷ്യൽ വർക്ക് വിഭാഗം മേധാവി മുഹമ്മദ് ഷിഫാസ് കണ്ണങ്കരയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ സഹേബയും ആതിരയും ക്യാമ്പിന് നേതൃത്വം നൽകി. CLSL ഡയറക്ടർ അശോക് നെന്മാറയുടെയും അഡ്മിനിസ്ട്രേറ്റർ അക്ഷര രവീന്ദ്രന്റെയും ഏകോപനത്തിലാണ് ഗ്രാമീണ ക്യാമ്പും പഠന പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്.

error: Content is protected !!