KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പൈങ്ങനതോട്ടിൽ രാസമാലിന്യം കലർന്നതായി പരാതി.

മുണ്ടക്കയം: പൈങ്ങനതോട്ടിൽ രാസമാലിന്യം ഒഴുക്കിയതായി നാട്ടുകാരുടെ പരാതി. ദിവസങ്ങളായി തോട്ടിലെ വെള്ളം പാൽനിറത്തിൽ ഒഴുകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തോട്ടിൽ കുളിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും പറയുന്നു. ഇതോടെ തോട്ടിലെ വെള്ളത്തിന്റെ ഗുണനിലവാരവും മലിനീകരണത്തിന്റെ ഉറവിടവും സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു .
.
ചിറ്റടി ഭാഗത്തുള്ള ഏതെങ്കിലും ഫാക്ടറിയിൽ നിന്നാകാം രാസമാലിന്യം ഒഴുക്കുന്നതെന്നാണ് സംശയം. അല്ലെങ്കിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ മാലിന്യം എത്തിച്ച് രാത്രിയിലോ മറ്റോ തോട്ടിലേക്ക് തള്ളുന്നതാകാമെന്നും നാട്ടുകാർ സംശയിക്കുന്നു. എന്നാൽ മാലിന്യത്തിന്റെ ഉറവിടം ഇതുവരെ കണ്ടുപിടിക്കാൻ ആയില്ല.

തോട്ടിലെ മലിനീകരണം മൂലം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയതായാണ് പരാതി. തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണ്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!