KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഞ്ചായത്ത് റോഡ് കയ്യേറി മതിൽ നിർമ്മാണം.

മുണ്ടക്കയം: പഞ്ചായത്ത് റോഡിനോട് ചേർന്ന് അനധികൃതമായി മതിൽ നിർമ്മിച്ചതായി പരാതി. വണ്ടൻപതാൽ ഒൻപതാം വാർഡിലെ ആശ്രമം റോഡിലാണ് സംഭവം. പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന കെ.എസ് .ഇ.ബി വൈദ്യുതി പോസ്റ്റ് പോലും മതിലിനുള്ളിലാകുന്ന രീതിയിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പോസ്റ്റിനോട് ചേർന്ന് മതിൽ നിർമ്മിക്കരുതെന്ന് നിർദേശം നൽകി. വൈദ്യുതി പോസ്റ്റ് മതിലിനുള്ളിലാക്കുന്ന രീതിയിലുള്ള നിർമ്മാണം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പഞ്ചായത്ത് റോഡിനോട് ചേർന്നുള്ള സ്ഥലത്തെ നിർമ്മാണം പൊതുവഴിക്ക് തടസ്സമാകുമോയെന്ന ആശങ്കയും നാട്ടുകാർ ഉയർത്തുന്നുണ്ട്. പൊതുറോഡിലെ കയ്യേറ്റം പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

error: Content is protected !!