എൻ.എസ്.എസ്. ചിറക്കടവ് മേഖലാസമ്മേളനം 29ന്.
പൊൻകുന്നം: എൻ.എസ്.എസ്.പൊൻകുന്നം കരയോഗ യൂണിയന്റെ നവതിയാഘോഷഭാഗമായി ചിറക്കടവ് മേഖലാസമ്മേളനം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച 2.30-ന് പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ചിറക്കടവ് മേഖലയിലെ കരയോഗം, വനിതാസമാജം, ബാലസമാജം, വനിതാസമാജം, സ്വയംസഹായസംഘം പ്രവർത്തകർ പങ്കെടുക്കും.
ചെറുവള്ളി 258, ചെറുവള്ളി 259, ചിറക്കടവ് 271, ഇളങ്ങുളം 274, തമ്പലക്കാട് 277, ചിറക്കടവ് വടക്കുംഭാഗം 679, ചിറക്കടവ് എസ്.ആർ.വി. 714, ചിറക്കടവ് എസ്.പി.വി. 716, ചിറക്കടവ് കിഴക്കുംഭാഗം 747, തമ്പലക്കാട് 842, ചിറക്കടവ് ഐക്യോദയം 858, ചെറുവള്ളി 914, ചിറക്കടവ് കേസരി 1355, കടയനിക്കാട് 1397, കന്നുകുഴി 4738, നരിയനാനി 5401 എന്നിവയാണ് ചിറക്കടവ് മേഖലയിലെ കരയോഗങ്ങൾ.
രാവിലെ 9.30-ന് പതാകഉയർത്തൽ, 2.30-ന് നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ വൈസ്പ്രസിഡന്റ് കെ.പി.മുകുന്ദൻ അധ്യക്ഷത വഹിക്കും. എൻ.എസ്.എസ്. നായകസഭാംഗവും പൊൻകുന്നം യൂണിയൻ പ്രസിഡന്റുമായ അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്.കരയോഗം രജിസ്ട്രാർ ഡോ.കെ.ബി.ജഗദീഷ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സഭാംഗം അഡ്വ.പി.സതീഷ്ചന്ദ്രൻനായർ, പുതിയകാവ് ദേവസ്വം പ്രസിഡന്റ് പി.കെ.ബാബുക്കുട്ടൻനായർ, മേഖല കൺവീനർ കെ.ആർ.സുരേഷ്ബാബു, യൂണിയൻ സെക്രട്ടറി കെ.എ.അഖിൽകുമാർ എന്നിവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, വൈസ്പ്രസിഡന്റ് കെ.പി.മുകുന്ദൻ, സെക്രട്ടറി കെ.എ.അഖിൽകുമാർ, കൺവീനർ കെ.ആർ.സുരേഷ്ബാബു, കെ.എസ്.ജയകൃഷ്ണൻനായർ, പി.പി.ശശിധരൻനായർ, പി.കെ.ബാബുക്കുട്ടൻനായർ, ജി.ശ്യാംബാബു, കെ.ജയകുമാർ, കെ.തുളസീദാസ് എന്നിവർ പങ്കെടുത്തു.
