KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറും 

വാഴൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാഴൂർ യൂണിറ്റ് നിർധന കുടുംബത്തിനായി നിർമിച്ചു നൽകുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോൽ തിങ്കളാഴ്ച കൈമാറും. യൂണിറ്റംഗങ്ങൾ ചേർന്ന് തുക സമാഹരിച്ചാണ് തേക്കാനം ഭാഗത്ത് പുതിയ വീട് നിർമിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ സാന്ത്വനം പദ്ധതി പ്രകാരം നിർധന രോഗികൾക്ക് ചികിത്സാ സഹായം ചെയ്യാറുണ്ട്. കൂട്ടിക്കൽ വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഒരു നിർധന കുടുംബത്തിന് കഴിഞ്ഞ വർഷം വീട് നിർമിച്ചു നൽകിയത്‌. രണ്ടാമത്തെ വീടാണ് വാഴൂരിൽ പൂർത്തിയാക്കിയത്.

error: Content is protected !!