ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തി
എരുമേലി: ബിജെപിയുടെ ഏജന്റായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ. എ. റഹീം എം പി, സെക്രട്ടറി ഹിമാഗ്ന ഭട്ടാചാര്യ,
വി. ശിവദാസൻ. എംപി, ആദർശ് എം സജി എന്നിവരെ അറസ്റ്റ്ചെയ്ത ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് റിനോഷ് രാജേഷ് അധ്യക്ഷനായി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം റ്റി എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലിനു കെ ജോൺ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജിതിൻ എം ജയൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ആർ അനുപമ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം നിഖിൽ വിജയൻ എന്നിവർ സംസാരിച്ചു.

