KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരണം പൂർത്തിയായ കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡ് റോഡ് ഉദ്‌ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്നു നൽകി.

കാഞ്ഞിരപ്പള്ളി : മൂന്ന് ആഴ്‌ച കാലമായി നവീകരണ പ്രവർത്തങ്ങൾ നടത്തി പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി. അതോടെ നവീകരണത്തിന്റെ ഭാഗമായി ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും പിൻവലിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാലയുടെ അധ്യക്ഷതയിൽ റോണി കെ.ബേബി എം.എൽ.എ. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ദേശീയപാതയിൽ നിന്ന് ബസ് സ്‌റ്റാൻഡിലേക്കു ബസുകൾ പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിന്റെ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗമാണ് കോൺക്രീറ്റ് ചെയ്തു നവീകരിച്ചത്. ഈ ഭാഗത്തെ തകർന്നു കിടന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

7 മീറ്റർ വീതിയിൽ 73 മീറ്റർ ദൂരമാണ് നവീകരിച്ചത്. തുടക്കത്തിൽ 6 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും പിന്നീട് 5 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു. ആകെ 11 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 3 ആഴ്‌ചത്തേക്കു റോഡ് അടച്ചും ടൗണിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയാണു കോൺ
ക്രീറ്റ് ചെയ്‌തത്‌. നവീകരണത്തിന്റെ ഭാഗമായി ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും പിൻവലിച്ചു.റോഡ് തുറന്ന് നൽകിയതോടെ ദീർഘദൂര ബസുകളടക്കം സ്റ്റാൻഡിൽ പ്രവേശിച്ചു തുടങ്ങി.

error: Content is protected !!