കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ യുഡിഎഫ് മുന്നണി വിജയിച്ചു

കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിയ്ക്ക് വിജയം.

ആകെയുള്ള 11 സീറ്റിൽ 6 സീറ്റിൽ വിജയിച്ചാണ് യു ഡി എഫ് ഭരണത്തിലേറുന്നത്. വനിത മണ്ഡലത്തിൽ 3 സീറ്റും യു ഡി എഫ്  നേടി.

എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിയ്ക്ക് 5 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

യുഡിഫ് മുന്നണി വിജയികൾ :
അബ്രഹാം തോമസ് ( സണ്ണി സാർ ) ഉറുമ്പിൽ, ടോമി ജോസഫ് പന്തലാനി,
ബിജോജി ജോസഫ് പൊക്കാളശ്ശേരിൽ,
ആൻ മരിയ സെബാസ്റ്റ്യൻ, ജോൺസി ബെന്നി വാന്തിയിൽ, ഫിലോമിന റെജി കൊള്ളികുളവിൽ.

എൽഡിഫ് മുന്നണി വിജയികൾ :
ജോസ് കൊച്ചുപുര, എം പി മനോജ്‌, മുകളേൽ, സിജോ സക്കറിയ മോളോപറമ്പിൽ, രാഹുൽ ടി പി, താഴത്തുമണ്ണിൽ ജോസുകുട്ടി കെ ജെ  (ഔസേപ്പി ) കല്ലമ്മാക്കൽ

error: Content is protected !!