KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ലാ കായികമേളയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.മേള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്ത് നടക്കുന്നു.

കാഞ്ഞിരപ്പള്ളി : 96 മത്സരങ്ങളിലായി 2200 മത്സരാർഥികൾ മാറ്റുരയ്ക്കുന്ന, കോട്ടയം ജില്ലാ കായിക മേളയ്ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്ത്  ആവേശകരമായ തുടക്കം കുറിച്ചു. രാവിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. തുടർന്ന് എം.ജെ.സെബാസ്റ്റ്യൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു.. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തി .

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം റോണി കെ.ബേബി എംഎൽഎയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി
ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനദാനം നിർവഹിക്കും.

മേളയിൽ 96 മത്സരങ്ങളിലായി 2200 മത്സരാർഥികൾ മാറ്റുരയ്ക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ 5 ഏക്കർ വിസ്തൃതിയുള്ള മൈതാനത്താണ് മേള നടക്കുന്നത്.400 മീറ്ററിന്റെ 8 ലെയ്ൻ ട്രാക്കുകൾ ആണ് ഇവിടെ ഉള്ളത്.

error: Content is protected !!