KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് മാത്ത്‌വർക്ക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡൻഷ്യൽ ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്) മാത്ത്‌വർക്ക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡൻഷ്യൽ ഏറ്റുവാങ്ങി. കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മാത്ത്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എജ്യുക്കേഷൻ സെയിൽസ് മാനേജർ സാഹിദ വസീം, സെയിൽസ് അക്കൗണ്ട് മാനേജർ–എജ്യുക്കേഷൻ അനീഷ് ബോംസൺ എന്നിവർ ചേർന്ന് ക്രെഡൻഷ്യൽ കോളേജിന് സമ്മാനിച്ചു. കോളേജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പിലും പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബും ക്രെഡൻഷ്യൽ ഏറ്റുവാങ്ങി.

കമ്പ്യൂട്ടേഷണൽ പഠനം ശക്തിപ്പെടുത്തുന്നതിലും മാത്ത്‌വർക്ക്സ് ക്യാമ്പസ്-വൈഡ് സ്യൂട്ട് അക്കാദമിക രംഗത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിലും സ്ഥാപനം കൈവരിച്ച നേട്ടത്തിനുള്ള അംഗീകാരമായിരുന്നു ഇത്. മാത്ത്‌വർക്ക്സിന്റെ ഈ ക്രെഡൻഷ്യൽ ലഭിക്കുന്ന കേരളത്തിലെ നാല് സ്ഥാപനങ്ങളിൽ ഒന്നാണ് അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്.

മാത്ത്‌വർക്ക്സ് ക്യാമ്പസ്-വൈഡ് സ്യൂട്ട് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയതിനായി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ഗീവർഗീസ് ടൈറ്റസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. കുമാർ എസ്. എൻ., കെമിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. സുരേജ് രാജൻ സി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കോർഇഎൽ ടെക്നോളജീസിന്റെ റീജിയണൽ മാനേജർ യൂണിവേഴ്സിറ്റി റിലേഷൻസ് ബോബൻ ഇഗ്നേഷ്യസ് ,കോളേജ് ഡീൻമാരായ ഫാ. ഡോ. റൂബിൻ തൊട്ടുപുറത്ത് ജോസ്, ഡോ. ബിനോ ഐ. കോശി, ഡോ. സോണി സി. ജോർജ്, ഡോ. മിനി മാത്യു, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ഡോ. ബിജിമോൾ ടി. കെ, ഡോ. മനോജ് ടി. ജോയ്, ഡോ. സാബു അഗസ്റ്റിൻ, ഡോ. ജൂബി മാത്യു, ഡോ. സണ്ണിച്ചൻ വി. ജോർജ്, ഡോ. മനു ഹരിലാൽ, സ്റ്റാർട്ടപ്പ്സ് വാലി സി.ഇ.ഒ. ഡോ. ഷെറിൻ സാം ജോസ്, ഐ.ക്യു.എ.സി. കോഓർഡിനേറ്റർ ഡോ. നിമി ആൻ വിൻസെന്റ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം കോ- ഓർഡിനേറ്റർ, ഡോ. അരുൺ എസ്, കെമിക്കൽ എൻജിനീയറിങ് വിഭാഗം കോഓർഡിനേറ്റർ റിജിൻ എം. ഡി. ടോം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാത്ത്‌വർക്ക്സ് ക്യാമ്പസ്-വൈഡ് സ്യൂട്ടിന്റെയും എജെസിഇ ഓട്ടോണമസ് മാത്ത്‌വർക്ക്സ് ലേണിങ് ഹബ്ബിന്റെയും ഇൻസ്റ്റിറ്റ്യൂഷണൽ കോ ഓർഡിനേറ്റർ ജെയ്സൺ സി. എസ്., മാത്ത്‌വർക്ക്സ് ലേണിങ് ഹബ്ബിന്റെ ഇസിഇ വിഭാഗം കോഓർഡിനേറ്റർ ഇന്ദു റീന വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!