കോരുത്തോട് ശബരിമല പാതയിൽ മൂന്ന് അപകടങ്ങൾ ; ജില്ലാ പഞ്ചായത്ത് അംഗം പി. ജീരാജ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക് .
മുണ്ടക്കയം: മുണ്ടക്കയം–കോരുത്തോട് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതി. വൈകിട്ട് നാലുമണിയോടെ വണ്ടൻപതാൽ തേക്ക് കൂപ്പിൽ എസ് എൻ ഡി പി ഹൈറേഞ്ച് യൂണിയന്റെ വാഹനത്തിൽ ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് അപകടം ഉണ്ടായി. . ജില്ലാ പഞ്ചായത്ത് അംഗവും എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയുമായ പി. ജീരാജ്, ഹൈറേഞ്ച് യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴി എന്നിവർക്ക് പരിക്കേറ്റു. ബാബു ഇടയാടികുഴിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടക്കയം–കോരുത്തോട് റോഡിൽ ശനിയാഴ്ച മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി എട്ട് പേർക്കാണ് പരുക്കേറ്റത് . അപകടങ്ങളിൽ ഉൾപ്പെട്ട മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടക വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം
രാവിലെ മടുക്ക ഭാഗത്താണ് ആദ്യ അപകടം ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, കോരുത്തോട് ടൗണിൽ കാറുകൾ കൂട്ടിയിടിക്കുകയും, വഴിയാത്രക്കാരൻ ആയ ലോട്ടറി വില്പനക്കാരന് പരുക്കേറ്റു അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

