തെരഞ്ഞെടുപ്പ് വാഗ്ദാനം മെമ്പർ നിറവേറ്റി, ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിൽ പുതിയ ഒരു റോഡ് കൂടി..

മണ്ണാറക്കയം,:- ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിച്ച് വാർഡ് മെമ്പർ ആന്റണി മാർട്ടിൻ. വാർഡിലെ ഏറ്റവും ഉയർന്ന പ്രദേശമായ വില്ലൻ ചിറയിൽ നിന്നും നേതാജി റോഡിലേക്കാണ് പുതിയ റോഡ് തീർന്നത്.
ഇലവുങ്കൽ സോജൻ ജോസഫ് റോഡിന് സ്ഥലം വിട്ടുനൽകി. ഇരുമ്പനത്ത് രാമചന്ദ്രനും ഐസ്ക്ക് ഒതളശ്ശേരിയിലും തങ്ങളുടെ പറമ്പിലെ കയ്യാല പൊളിച്ചു റോഡിന് ആവശ്യമായ സ്ഥലം ഒരുക്കി. 45വർഷമായി ദുർഘടമായ പാതയിലൂടെ നടന്നുപോയ 7 കുടുംബങ്ങൾക്കാണ് സുഗമമായ പാത ഒരുങ്ങിയത്.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വില്ലന്‍ചിറയിലാണ് നടപ്പ് വഴി റോഡാക്കി നവീകരിച്ചത്. അരകിലോ മീറ്ററോളം ദൂരമുള്ള റോഡില്‍ പിക്അപ് കയറുന്ന വീതിയിലാണ് നിര്‍മിച്ചത്.വാര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ വില്ലന്‍ ചിറയില്‍ നിന്നും നേതാജി റോഡിലേക്കാണ് പുതിയ റോഡ് നിര്‍മിച്ചത്. നടപ്പുവഴി മാത്രമായിരുന്ന ഇടുങ്ങിയ വഴിയെയാണ് പ്രദേശത്തെ എട്ട് കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്നത്.
കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് വാര്‍ഡംഗം ആന്റണി മാര്‍ട്ടിനോട് പ്രദേശവാസികള്‍ വര്‍ഷങ്ങളായി സ്വപ്‌നം കാണുന്ന റോഡിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ആന്റണി മാര്‍ട്ടിന്‍ സമീപ പ്രദേശത്തെ ആളുകളുമായി ബന്ധപ്പെട്ടതോടെ സ്ഥലം വിട്ട് നല്‍കുവാൻ അവർ തയ്യാറായി. ഇലവുങ്കല്‍ സോജന്‍ ജോസഫ് റോഡിനായി ഒന്നര സെന്റോളം സ്ഥലം സൗജന്യമായി വിട്ട് നല്‍കി. ഇരുമ്പനത്ത് രാമചന്ദ്രനും ഒതളശ്ശേരിയില്‍ ഐസ്‌ക്കും തങ്ങളുടെ പറമ്പിലെ കയ്യാല പൊളിച്ചു റോഡിന് ആവശ്യമായ സ്ഥലം ഒരുക്കി. വലിയ പാറകളും തിട്ടകളുമായി നിന്നിരുന്ന വഴിയെ പ്രദേശവാസികള്‍ക്ക് നടക്കുവാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. പ്രായമായവരെ ആശുപത്രിയിലെത്തിക്കുന്നതിനും വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്രയും പ്രയാസകരമായിരുന്നു. വീട് നിര്‍മാണങ്ങളടക്കം സാധനങ്ങള്‍ തലച്ചുമടായി എത്തിക്കേണ്ട സ്ഥിതിയുമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ദുരിതം അവസാനിപ്പിക്കാന്‍ പ്രദേശവാസികള്‍ കയറിയിറങ്ങാത്ത സ്ഥലമില്ല. റോഡായതോടെ പ്രദേശവാസികളും വലിയ സന്തോഷത്തിലാണ്.
അടുത്ത സാമ്പത്തീക വര്‍ഷത്തില്‍ റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വാര്‍ഡംഗം ആന്റണി മാര്‍ട്ടിന്‍ പറഞ്ഞു.
