KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളത്ത് ഫാം ടൂറിസം ക്ലബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങളായി

എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കൃഷിയിട ടൂറിസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഫാം ടൂറിസം ക്ലബ്ബിന്റെ ആസ്ഥാനമന്ദിര നിർമാണത്തിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് തുടങ്ങി. എലിക്കുളം അമ്പലവയലിൽ ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ് സൗജന്യമായി നൽകിയ 10 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഡോർമെട്രി, കോൺഫറൻസ് ഹാൾ, ഓഫീസ് മുറികൾ, ക്യാന്റീൻ എന്നിവയുൾപ്പെടുന്ന കെട്ടിടം നിർമിക്കുന്നതിന് സ്ഥലപരിശോധന നടത്തി.

എം.പി., എം.എൽ.എ., ത്രിതല പഞ്ചായത്തുകൾ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ചാവും നിർമാണം. കേരള സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സഹായവുമുണ്ടാകം. ആസ്ഥാനമന്ദിര ഭൂമിയോട് ചേർന്ന് ചെമ്പൻകുളത്തിന്റെ നവീകരണപ്രവൃത്തി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങി. പ്രദേശത്തിന്റെ കാർഷിക വിനോദ മേഖലയ്ക്ക് കുതിപ്പേകുന്നതാകും പദ്ധതിയെന്ന് എലിക്കുളം ഫാം ടൂറിസം ക്ലബ്ബ് കോർഡിനേറ്ററും അസി.കൃഷി ഓഫീസറുമായ എ.ജെ.അലക്‌സ് റോയ്, സെക്രട്ടറി ജോസ് പി.കുര്യൻ പഴേപറമ്പിൽ എന്നിവർ പറഞ്ഞു .
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി കുഴിക്കാട്ട്താഴെ, എൻജിനീയർ ജോസ്.കുട്ടി, മാത്യു കോക്കാട്ട് തോമസ്, കുര്യാച്ചൻ കുരുവിള കോക്കാട്ട് തുടങ്ങിയവർ സ്ഥല പരിശോധനയ്ക്കും എസ്റ്റിമേറ്റ് രൂപകല്പനയ്ക്കും നേതൃത്വം നൽകി.

error: Content is protected !!