KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ വെളളിയാഴ്ച ആരംഭിക്കും ; അറുന്നൂറോളം കായികതാരങ്ങൾ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ സെപ്റ്റംബർ 25, 26 തീയതികളിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി അറുന്നൂറോളം കായികതാരങ്ങൾ പങ്കെടുക്കും. കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് നടക്കുന്നത്.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ. ബേബി നിർവഹിക്കും. സെന്റ് ഡൊമിനിക്സ് കോളേജ് മാനേജർ ഫാ. ഡോ. കുര്യൻ താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്ര സിഎംഐ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജീരാജ് , കോട്ടയം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ എം. ഷാജഹാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളും സ്ഥാപനങ്ങളും ഇത്തവണയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. അൽഫോൻസ അത്‌ലറ്റിക് അക്കാദമി പാലാ, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ കുറുമ്പനാടം, സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി, എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.

ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു, ഡോ. പ്രവീൺ തര്യൻ, ഡോ. ജിമ്മി ജോസഫ്, റോയി സ്കറിയ, സജിമോൻ വി.പി. എന്നിവർ നേതൃത്വം നൽകും.

error: Content is protected !!