KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല പാതയിൽ ഉപദേശവുമായി മോട്ടോർ വാഹന വകുപ്പ്.

എരുമേലി: കഴിഞ്ഞ ദിവസം പുലർച്ചെ ശബരിമല തീർത്ഥാടക വാഹനം നിയന്ത്രണം തെറ്റി കടയിൽ ഇടിച്ചു കയറിയ അപകടത്തെ തുടർന്ന് ജാഗ്രത നിർദേശവുമായി നിരത്തിൽ മോട്ടോർ വാഹന വകുപ്പ്.

ശബരിമല പാതയിൽ മുക്കൂട്ടുതറ, കണമല ഉൾപ്പടെ സ്ഥലങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ തടഞ്ഞു നിർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നു ദിവസങ്ങൾ നീണ്ട യാത്രയിലൂടെ ശബരിമല ദർശനം നടത്താൻ ഭക്തരുമായി എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഉറക്ക ക്ഷീണം വകവയ്ക്കാതെ ഡ്രൈവ് ചെയ്യുന്നതാണ് അപകടം സൃഷ്ടിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെട്ടന്ന് പോകാനുള്ള വ്യഗ്രതയും യാത്രാ ക്ഷീണവും ദീർഘദൂരം ഓടുന്നത് മൂലം വാഹനങ്ങളുടെ യന്ത്രക്ഷമതയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ക്ഷമയോടു കൂടിയ ഡ്രൈവിംഗും ജാഗ്രത പാലിച്ചുള്ള യാത്രയും വാഹനത്തിന്റെ കാര്യക്ഷമത വിലയിരുത്തി പോരായ്‌മകൾ പരിഹരിച്ചുള്ള യാത്രയുമാണ് സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിലെ മുന്നറിയിപ്പ് നിർദേശങ്ങൾ കാര്യമാക്കാതെ ഡ്രൈവിംഗ് ചെയ്യുന്ന പ്രവണത വർധിക്കുകയാണ്. തിരക്കേറുന്ന മണ്ഡല മകരവിളക്ക് സീസൺ അടുത്തിരിക്കെ കൂടുതൽ സുരക്ഷാ ഇടപെടലുകൾ ശബരിമല പാതയിൽ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് മോട്ടോർ വാഹന വകുപ്പ്.

error: Content is protected !!