KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിണറായി വിജയനെതിരെ കേസെടുത്തതിനെതിരായി പൊൻകുന്നത്ത് പ്രതിഷേധ പ്രകടനം യോഗവും നടത്തി

പൊന്‍കുന്നം : സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെതിരായി പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐ.എം പൊന്‍കുന്നം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സി.പി.ഐ.എം വാഴൂര്‍ ഏരിയകമ്മിറ്റിയംഗം കെ.സേതുനാഥ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ഗൗതം ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ, വി ഡി റെജികുമാർ, കെ.എന്‍. ചന്ദ്രദാസ്, കെ.കെ.സുരേഷ് കുമാർ, വി.പി.രാജമ്മ, എം.ജി.വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!