പൊൻകുന്നം ഗണേശോത്സവം സമാപിച്ചു

പൊൻകുന്നം: 19-ാമത് പൊൻകുന്നം ഗണേശോത്സവം നിറപ്പകിട്ടാർന്ന വിഗ്രഹനിമജ്ജനഘോഷയാത്രയോടെ സമാപിച്ചു. പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ബുധനാഴ്ച സന്ധ്യയ്ക്ക് പൂജകൾക്കുശേഷം കൂറ്റൻ ഗണേശവിഗ്രഹം വഹിച്ച് ഘോഷയാത്ര പുറപ്പെട്ടു. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിന് സമീപമുള്ള തീർഥക്കടവിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ വിഗ്രഹം നിമജ്ജനം ചെയ്തു.
