KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരിക്കെതിരെ ‘തൂഫാൻ കമാൻഡോസ്’; ജില്ലാതല ഉദ്ഘാടനം നടത്തി.

കാഞ്ഞിരപ്പള്ളി: ദേശീയ സർവീസ് സ്‌കീം ദിനാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ‘തൂഫാൻ ക്യാമ്പയിന്റെ ’ ജില്ലാതല ഉദ്ഘാടനം സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻ ഡറി സ്‌കൂളിൽ നടന്നു. റോണി കെ. ബേബി എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കുകയും എൻ.എസ്.എസ് വോളന്റിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബിനോയി എം. ജേക്കബ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ജസ്റ്റിൻ മണിമല അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനറും സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനുമായ ബിനോ കെ. തോമസ് വോളന്റിയർമാർക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല എൻ.എസ്.എസ് ദിനസന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് റെജിമോൻ ജോസഫ് ആശംസകൾ നേർന്നു. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെയും എൻ.എസ്.എസ് വോളന്റിയർമാർ അവതരിപ്പിച്ച ലഹരിവിരുദ്ധ പ്രമേയനൃത്തങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.

എൻ.എസ്.എസ് ഗാനം, തുടി അവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിക്ലാവോസ് കെ. എ. നന്ദി രേഖപ്പെടുത്തി. വിവിധ സ്‌കൂളുകളിൽനിന്നുള്ള എൻ.എസ്.എസ് വോളന്റിയർമാരും പ്രോഗ്രാം ഓഫീസർമാരും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!