KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിണറായി വിജയനെ വേട്ടയാടാൻ അനുവദിക്കില്ല: സിപിഎം മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി

മുണ്ടക്കയം : മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാനുള്ള കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു.

​ പി. എസ്. സുരേന്ദ്രൻ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, സി വി അനിൽകുമാർ, വി പി ഇസ്മായിൽ, സജിൻ വി വട്ടപ്പള്ളി, വി എൻ രാജേഷ്, പി കെ പ്രദിപ് എന്നിവർ സംസാരിച്ചു.
​പ്രതിഷേധ പ്രകടനത്തിന് സിപിഎം നേതാക്കളായ സജിൻ വട്ടപ്പള്ളി, വി. എൻ. രാജേഷ്, സി. വി. അനിൽകുമാർ, പി. കെ. സണ്ണി, പി. കെ. സുധീർ, പി. എസ്. സജിമോൻ, പി. കെ. പ്രദീപ്, പി. കെ. ബാലൻ, രേഖദാസ്, സുപ്രഭാ രാജൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!