KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ വ്യാപാരികളെ സഹകരിപ്പിച്ച്ശബരിമല തീർത്ഥാടനം സുഗമമാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

എരുമേലി : എരുമേലിയിലെ വ്യാപാരികളെ പൂർണ്ണമായി സഹകരിപ്പിച്ച് വരാനിരിക്കുന്ന ശബരിമല തീർത്ഥാടനം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എരുമേലി റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിലാണ് ഈ ആവശ്യമുയർന്നത്.

​ഓൺലൈൻ വ്യാപാരം, ജി.എസ്.ടി നടപടികളിലെ സങ്കീർണ്ണതകൾ, കടകളുടെ ഉയർന്ന വാടക, വൈദ്യുതി ചാർജ് വർധനവ്, നിരന്തരമായ വൈദ്യുതി മുടക്കം, ബാങ്കിംഗ് പ്രതിസന്ധികൾ തുടങ്ങിയവ മൂലം ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
​ഏരിയ പ്രസിഡന്റ് സി.വി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ സെക്രെട്ടറി ഷമീം അഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി കെ.പി. ഷൈൻകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എം.കെ. സുഗതൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി പി.എസ്. ഹരീഷ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജോഷി ജെയിംസ് കൃതജ്ഞതയും പറഞ്ഞു.

​ചടങ്ങിൽ വച്ച് മുതിർന്ന വ്യാപാരികൾ, യുവ സംരംഭകർ, വനിതാ വ്യാപാരികൾ, പത്രപ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവരെ ആദരിച്ചു . സ്വാഗതസംഘം രക്ഷാധികാരികളായ ടി.എസ്. കൃഷ്ണകുമാർ, ഷാനവാസ് പി.എം, സ്വാഗതസംഘം പ്രസിഡന്റ് പി.എ. ഇർഷാദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ,ഏരിയ വൈസ് പ്രസിഡന്റ് കെ.എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.
സിവി അനിൽകുമാർ, {പ്രസിഡന്റ്‌}കെ പി ഷൈൻകുമാർ {സെക്രട്ടറി} കെ പി ഷാനവാസ് {ട്രഷറർ } എന്നിവരടങ്ങുന്ന 23 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

error: Content is protected !!