KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയ

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയകൾ തുടങ്ങി. ആറിനാണ് സമാപനം.
തന്ത്രി താഴമൺമഠം കണ്ഠരര് മോഹനര്, മേൽശാന്തി പെരുന്നാട്ടില്ലം ജയരാജൻനമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലും ചെന്തിട്ടയില്ലം സി.കെ.നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുമാണ് പൂജകൾ. യജുർവേദാചാര്യൻ ഇരിട്ടി മണ്ണൂർ ഇല്ലം ഗോപകുമാർനമ്പൂതിരിയുടെ നേതൃത്വത്തിൽ വേദജപമുണ്ട്.

വേദജപം, ശുദ്ധിക്രിയകൾ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, തിലഹോമം, ദ്വാദശനാമപൂജ, സായൂജ്യപൂജ, ത്രികാലപൂജ, മഹാസുദർശന ഹോമം, അഘോരഹോമം, സൂക്തഹോമം, പ്രായശ്ചിത്ത ആവാഹനകർമങ്ങൾ എന്നിവയാണ് നടത്തുന്നത്.

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ പദവിയുള്ള തൃശ്ശൂർ ശ്രീശങ്കര നടുവിൽ മഠത്തിലെ അച്യുതഭാരതി സ്വാമിയാർ വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തി . മഹാദേവന് പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ആസ്ഥാനമണ്ഡപത്തിൽ സ്വാമിയാർക്ക് തന്ത്രി, മേൽശാന്തി, ക്ഷേത്രഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് വച്ചുനമസ്‌കാരം അർപ്പിച്ചു.

ഒക്ടോബർ ആറിന് വിശേഷാൽ പ്രസാദമൂട്ടോടെ പരിഹാരഹോമങ്ങൾ സമാപിക്കും. 21-ന് രാവിലെ 9.30-നും 10-നും മധ്യേ സർപ്പപ്രതിഷ്ഠയും വൈകീട്ട് എട്ടിന് സർപ്പബലിയും നടത്തും.

error: Content is protected !!