KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ തെരുവുനായ് ശല്യം, ഡ്രൈവർക്ക് കടിയേറ്റു.

ഈരാറ്റുപേട്ട : കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായി. പുലർച്ചെ ഡിപ്പോയിലെത്തുന്ന യാത്രക്കാർ പലരും തെരുവുനായ്ക്കളെ പേടിച്ചായിരുന്നു എത്തിയിരുന്നത്. ഇപ്പോൾ ജീവനക്കാർക്ക് നായുടെ കടിയേൽക്കുന്ന സംഭവവും ഉണ്ടായി. ബുധനാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂർ ബസിലെ ഡ്രൈവർ എ.കെ. സതീഷ് വണ്ടിയിൽ കയറുമ്പോൾ പുറകിൽനിന്ന് വന്ന നായ് കടിക്കുകയും സർവീസ് മുടങ്ങുകയും ചെയ്തു. തുടർന്ന് ഒൻപതിന് മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയാണ് സർവീസ് നടത്തിയത്. കടിച്ച നായ് ഓടി രക്ഷപെട്ടു.

ഈരാറ്റുപേട്ട ടൗണിലെ വിവിധഭാഗങ്ങളിൽ പുലർച്ചെ തെരുവുനായുടെ ശല്യമുണ്ട്. മാലിന്യം കൂടികിടക്കുന്ന സ്ഥലത്താണ് നായ്ക്കൾ കൂട്ടമായി എത്തുന്നത്. നഗരസഭയുടെ മാലിന്യശേഖരണ വാഹനം എത്തി മാലിന്യം നീക്കം ചെയ്യുന്നതോടെ നായ്ക്കൾ നഗരം വിടും. പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് പലപ്പോഴും ഈ നായ്ക്കൾ ഭീഷണി ആയിട്ടുണ്ട്.

നഗരസഭാ പരിധിയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, അവയെ സുരക്ഷിതമായി പിടികൂടുന്നതിനായുള്ള ഉപകരണങ്ങൾ നഗരസഭ സന്നദ്ധ സംഘടനയായ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറിയിരുന്നു.

error: Content is protected !!