KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ നശിച്ച കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചില്ല: എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ ജലക്ഷാമം രൂക്ഷം.

എരുമേലി :കഴിഞ്ഞമാസം പ്രളയത്തിൽ വലിയതോട് കരകവിഞ്ഞ് കെ.എസ്.ആർ.ടി.സി. എരുമേലി ഓപ്പറേറ്റി ങ് സെന്ററിലെ കുടിവെള്ള കണക്ഷൻ നശിച്ചത് നാളിതുവരെ പുനഃസ്ഥാപിച്ചില്ല. സെന്ററിൽ വെള്ളത്തിന് ക്ഷാമമായതോടെ ജീവനക്കാർ പിരിവിട്ട് സെന്ററിനരികിൽ വലിയതോട്ടിൽ ഓലി നിർമിച്ച് റിങ് ഇറക്കി. എന്നാൽ, സാമ്പത്തിക പ്രശ്നം കാരണം മോട്ടോർ സ്ഥാപിക്കാനായില്ല. ശൗചാലയങ്ങളിലേക്കും ബസുകൾ കഴുകുന്നതിനും മതിയായ വെള്ളമില്ലാത്ത സാഹചര്യം. സെൻ്ററിൽ രണ്ട് കുഴൽക്കിണർ ഉണ്ടെങ്കിലും വെള്ളത്തിന്റെ അളവ് കുറവായതിനാലാണ് ഓലി നിർമിച്ചതെന്ന് സെൻ്റർ അധികൃതർ പറഞ്ഞു.

ജീവനക്കാർക്കും യാത്രക്കാർക്കുമായി ആറ് ശൗചാലയങ്ങളാണ് സെൻ്ററിലുള്ളത്. 29 സർവീസ് ബസുകളുണ്ട്. രണ്ട് മണിക്കൂറോളം പമ്പ് ചെയ്യാലേ കുഴൽക്കിണറ്റിൽനിന്ന് ഒരുടാങ്ക് വെള്ളം ലഭിക്കൂ എന്നതാണ് സ്ഥിതി. ബസുകൾ കഴുകാൻ വെള്ളമില്ലാത്തതാണ് പ്രതിസന്ധി. ഓലിയിൽനിന്ന് വെള്ളം പമ്പ്ചെയ്തെടുക്കാൻ ഉടനെ മോട്ടോർ വാങ്ങുമെന്നും കുടിവെള്ള കണക്ഷന്റെ തകർന്ന പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുമെന്നും സെന്റ്ററിലെ യു.ഡി.എഫ്. അനുകൂല സംഘടനാ പ്രതിനിധികൾ പറയുന്നു.

എന്നാൽ, രണ്ട് കുഴൽക്കിണറിലും യഥേഷ്ടം വെള്ളമുണ്ടെന്നും കാലപ്പഴക്കത്താൽ കുഴൽക്കിണർ പമ്പ് സെറ്റിന്റെ ശേഷി കുറഞ്ഞതാണ് വെള്ളം പമ്പ്ചെയ്തെടുക്കാൻ കാലതാമസം നേരിടുന്നതെന്നും ഇടത് അനുകൂല സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നു.

error: Content is protected !!