ലഹരി മാഫിയായുടെ മർദ്ദനം ; രണ്ട് പേർക്ക് പരിക്ക്
പൊൻകുന്നം: ലഹരി മാഫിയയുടെ മർദ്ദനത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർക്ക് പരിക്ക്. രണ്ട് പ്രവർത്തകരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിൻ സുനിൽ ( 31 ) , ജോമോൻ ( 35) എന്നിവർക്കാണ് ചിറക്കടവ് പറപ്പള്ളി താഴെ നടന്ന അക്രമത്തിൽ പരിക്ക്. പൊൻകുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ.ബേബി ആശുപത്രിയിൽ പരുക്കേറ്റവരെ സന്ദർശിച്ചു. ലഹിരി മാഫിയാക്കെതിരെ കർശന നടപടി ആവശൃപ്പെട്ട് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഐ.എൻ.ടി.യു.സിയും പൊൻകുന്നം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ എസ്ക്യൂട്റ്റീവ് അംഗംവും, ഐ.എൻ.റ്റി.യു.സി ജനറൽ സെക്രട്ടറിയുമായ സനോജ് പനക്കൽ ആദ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന്, സേതു മാന്താടൻ, രേഖാ ഡോൺ, ശ്യാം ബാബു, എം.ആർ.ദാസ് മുതലായവർ നേതൃത്വം നൽകി.

