തൊഴിലാളിയുടെ ആത്മഹത്യശ്രമം; മാനേജ്മെന്റിന്റെ ഭീഷണിയെന്ന് ആരോപിച്ച് പ്രതിഷേധം.
മുണ്ടക്കയം ഈസ്റ്റ് : ടി.ആർ. ആൻഡ് ടി.
എസ്റ്റേറ്റ് തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജ്മെന്റിന്റെ ഭീഷണി ആരോപിച്ച് തൊഴിലാളികൾ എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. എച്ച്.ഇ.ഇ.എ. (സി.ഐ.ടി.യു.) യൂണിയനിൽപ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
മാനേജ്മെന്റിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഭീഷണിയുമാണ് തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണമെന്ന് സമരാനുകൂലികൾ ആരോപിച്ചു. വിശദീകരണയോഗത്തിൽ യൂണിയൻ സെക്രട്ടറി എം.സി. സുരേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി റെഡി തോമസ്, കൺവീനർ ബിനു എന്നിവർ നേതൃത്വം നൽകി.
