പ്രവാചക ചരിത്ര എക്സ്പോ ‘ഖൽബിലുണ്ട് എന്റെ നബി’ എരുമേലിയിൽ സമാപിച്ചു.

എരുമേലി: മുണ്ടക്കയം ഇർഷാദിയ അക്കാദമിയുടെ നേതൃത്വത്തിൽ എരുമേലി പുത്തൻവീട് സ്റ്റേഡിയം ഹാളിൽ സംഘടിപ്പിച്ച ‘ഖൽബിലുണ്ട് എന്റെ നബി’ പ്രവാചക ചരിത്ര എക്സ്പോ പ്രൗഢമായ സമാപന സമ്മേളനത്തോടെ സമാപിച്ചു. പ്രവാചകന്റെ ജനനം മുതൽ വേർപാട് വരെയുള്ള പ്രധാന ചരിത്ര മുഹൂർത്തങ്ങൾ വിവരണങ്ങളോടെ പുനരാവിഷ്കരിച്ച എക്സ്പോ കാണാൻ മൂന്ന് ദിവസങ്ങളിലായി സ്ത്രീകളും വിദ്യാർത്ഥികളും സഹോദര സമുദായ അംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
ഒന്നാം ദിവസം (ഉദ്ഘാടന സമ്മേളനം)
ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഹാഫിസ് ഉവൈസ് അൽ ഖാസിമി ഖിറാഅത് നടത്തി. റജി അമ്പറ, പി.എച്ച്. അബ്ദുസ്സലാം ഹാജി, നാസർ പനച്ചി, അഡ്വ. ഷാജഹാൻ, ഖലീൽ മൗലവി, സുലൈമാൻ കുട്ടി മൗലവി, ശാഹുൽ ഹമീദ് മൗലവി, ഡോ. ഹലീൽ റഹ്മാൻ നിസാമി, അനസ് പുത്തൻവീട്, ഹബീബ് മൗലവി, നാസർ മൗലവി പാറത്തോട്, നൗഷാദ് മൗലവി എന്നിവർ സംബന്ധിച്ചു. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.
രണ്ടാം ദിവസം
അലി മുസ്ലിയാർ കുമളിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. വി.എച്ച്. അബ്ദുറഷീദ് മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജമാലുദ്ദീൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നൗഷാദ് കുറുകാട്ടിൽ, അനസ് പുത്തൻവീട്ടിൽ, സി.യു. അബ്ദുൽ കരീം (എം.ഇ.എസ്), കരീം (മാധ്യമം), നൗഷാദ് മൗലവി നേർച്ചപ്പാറ, കരീം മൗലവി, ബഷീർ മൗലവി എന്നിവർ സംസാരിച്ചു. സലിം വിലങ്ങുപാറ നന്ദി രേഖപ്പെടുത്തി.
മൂന്നാം ദിവസം (സമാപന സമ്മേളനം)
അൽ ഹാജ് ഇസ്മായിൽ മൗലവിയുടെ പ്രാർത്ഥനയോടെ സമാപന സമ്മേളന നടപടികൾ ആരംഭിച്ചു. സംഘാടകസമിതി പ്രതിനിധി സലീം വിലങ്ങുപാറ സ്വാഗതം ആശംസിച്ച യോഗത്തിൽ ലിയാഖത്ത് സഖാഫി അധ്യക്ഷത വഹിച്ചു. നാസർ മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു. യു.എ. റഷീദ് അസ്ഹരി മുഖ്യപ്രഭാഷണവും, ലബീബ് അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണവും നടത്തി.
ചടങ്ങിൽ വെച്ച് വിവിധ മത്സരങ്ങളിലെ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം ഷാഹുൽ ഹമീദ് ഉസ്താദ് നിർവ്വഹിച്ചു. മിഥിലാജ് പുത്തൻവീട്ടിൽ, അൽഫിൻ എരുമേലി, അനസ്, മെഹനാസ്, റഫീഖ് ലത്തീഫി, അബ്ദുറഹ്മാൻ സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ ഇളങ്കാട്, അബ്ദുൽ അസീസ്, നസീം എരുമേലി, ഷാഹുൽ കരിങ്കപ്പാറ, അബ്ദുൽ ഖാദർ ചോറ്റി, അയ്യൂബ് പള്ളിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഫീഖ് നന്ദി പറഞ്ഞു.
