കണമല ഇറക്കത്തിൽ ബ്രേക്ക് പോയ ലോറി ഡ്രൈവർ സഹസികമായി ഇടിച്ചുനിർത്തി : വൻ അപകടം ഒഴിവായി.

കണമല : ശബരിമല പാതയിൽ അപകടങ്ങൾ തുടർച്ചയായ കണമല ഇറക്കത്തിലെ അട്ടി വളവിൽ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം 4.45 ഓടെ ആണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
ലോഡ് ഇല്ലാതെ വന്ന ലോറി എയർ ബ്രേക്ക് സിസ്റ്റം തകരാറിൽ ആയതോടെ വിവരം മനസിലാക്കിയ ഉടനെ ഡ്രൈവർ ലോറി ഇടിപ്പിച്ചു നിർത്തുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതോടെ അട്ടി വളവിൽ മൺതിട്ടയിലേക്ക് ലോറി ഇടിപ്പിച്ചു കയറ്റുകയായിരുന്നു. എതിരെ വാഹനങ്ങൾ ഈ സമയം ഇല്ലായിരുന്നു. വൻ അപകടമാണ് ഇങ്ങനെ ഒഴിവായത്. ജലവിതരണ പദ്ധതിയ്ക്ക് ഇറക്കി വെച്ചിരുന്ന കുഴലുകൾ മൺ തിട്ടയിൽ ലോറി ഇടിച്ചു കയറിയപ്പോൾ ചിതറി വീണു.
