KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കറിക്കാട്ടൂരിൽ റബർ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.

മണിമല : കറിക്കാട്ടൂർ സെന്ററിൽ അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കറിക്കാട്ടൂർ വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാൻ (48) ആണ് മരിച്ചത്. സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സിപിഎം ലോക്കൽ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്തംഗം ജോജി ജോൺ (43), നിഖിൽ അയ്യപ്പൻ (25), ഷിബിൻ സാം (26), അമൽ രാജ് (19), ജോബിൻ രാജൻ (28), കിരൺ(21) എന്നിവർ ആണ് അറസ്റ്റിലായത്. പഞ്ചായത്തംഗമായ ജോജിയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട ഷിബുവിന് പരുക്കേൽക്കുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും ആന്തരികാവയവങ്ങൾക്കുമുണ്ടായ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റ്. പഞ്ചായത്ത് അംഗം കൂടിയായ ജോജി ജോൺ ആണ് ഒന്നാം പ്രതി. ഷിബുവുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ഷിബുവിന്റെ സംസ്കാരം നടത്തി.

error: Content is protected !!