KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് വൈദ്യുതിപോസ്റ്റിൽ തീപിടുത്തം ; വാൻ അപകടം ഒഴിവായി..

പൊൻകുന്നം : പൊൻകുന്നം ടൗണിൽ ദേശീയപാതയിൽ ബസ് സ്റ്റാൻഡിന് മുൻവശം സീബ്രാലൈനിന് സമീപമുള്ള വൈദ്യുതിപോസ്റ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തം. വ്യാഴാഴ്ച രാവിലെ 10.45-ന് ആണ് സംഭവം. സമീപ സ്ഥാപനങ്ങളിലെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ വൻഅപകടം ഒഴിവാക്കി. സമീപത്തുള്ള യൂസഫ് ലേഡീസ് സെന്ററിൽ നിന്നും എത്തിച്ച വൈദ്യുതി എക്‌സിറ്റിൻഗ്യുഷർ രക്ഷാ പ്രവർത്തനത്തിന് ഉപകരിച്ചു.

ഈ സമയം അതുവഴി വന്ന അമ്പിളി ആശ ബസിന്റെ മുകളിൽ കയറി ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ തീ പടരുന്നതും ലൈൻ പൊട്ടിവീഴുന്നതും ഒഴിവായി. സിവിൽ പോലീസ് ഓഫീസർമാരായ ഷാജി ചാക്കോയും ജയകുമാറും തീയണയ്ക്കലിന് നേതൃത്വം നൽകി. പിന്നീട് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്‌സ് യൂണിറ്റ് പോസ്റ്റിന് മുകളിലേക്ക് വെള്ളമൊഴിച്ച് വീണ്ടും തീപിടിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കി. അപകടത്തെ തുടർന്ന് ടൗണിലെ വൈദ്യുതി ലൈനുകൾ തകരാറിലാവുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

error: Content is protected !!