കെ കെ സഹദേവൻ അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി : സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായിരിക്കെ അന്തരിച്ച കെ കെ സഹദേവന്റെ 11-ാം ചരമവാർഷികം ആചരിച്ചു. പതാക ഉയർത്തൽ , സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവയ്ക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ടി കെ ജയൻ, ഷക്കീലാ നസീർ, കെ എം അഷറഫ്, ബി ആർ അൻസാദ്, എം.ജി രാജു, കെ എൻ ദാമോദരൻ, ശ്രീകുമാർ ,പി എസ് ജയ് സൽ എന്നിവർ സംസാരിച്ചു.

error: Content is protected !!