KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് പള്ളി ഡി.സി.എം.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം പാരീഷ് ഹാളില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തും. യൂണിറ്റ് ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട് ഉദ്ഘാടനം ചെയ്യും. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാം. കരിയര്‍ ഗുരുവും മോട്ടിവേഷന്‍ സ്പീക്കറും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ആന്റണി ജോസഫ് കല്ലംമ്പള്ളി ക്ലാസ് നയിക്കും. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് തുടര്‍ പഠനത്തിന് അവരുടെ അഭിരുചിക്കനുസരിച്ച് ഏത് മേഖല തിരഞ്ഞെടുക്കണമെന്നതിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്ലാസില്‍ ലഭിക്കും.

error: Content is protected !!