KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ശുചീകരണ യജ്ഞവും വിളംബര ജാഥയും നടത്തി.

എരുമേലി : മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മെഗാ ശുചീകരണയജ്ഞവും. ആരോഗ്യ ബോധവൽക്കരണ വിളംബര ജാഥയും സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ രാവിലെ ഒമ്പതിന് ധർമ്മശാസ്താ ക്ഷേത്രത്തിന് മുമ്പിൽ നിന്ന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ, അംഗങ്ങളായ ലിസി സജി, നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, സുനിൽ, സിനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജെഎച്ച്ഐ മാരായ ജോസ് കാനൻ, സന്തോഷ് ശർമ്മ, സജിത് സദാശിവൻ, പ്രശാന്ത്, ഗോപകുമാർ ജിതിൻ, ഷിജാസ് , ആഷ്ന, ജെപിഎച്ച്എൻ മാരായ പ്രീത, ജിസാന, അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ,ആശ ഹരിത കർമ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!