KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുഞ്ചവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം

മുണ്ടക്കയം : വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നോൺ മീൽ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ അനുവദിച്ച് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 504 ൽ സ്ഥിതിചെയ്യുന്ന പുഞ്ചവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു കെ.എം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജാൻസി സി.എം, സി.സി തോമസ്, സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് സുനിൽ കെ.എസ്, സി.ആർ.സി കോഡിനേറ്റർ ബിബിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു..

പിന്നോക്ക മേഖലയിൽ പെട്ടതും,പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരിപക്ഷം വിദ്യാർഥികൾ പഠിക്കുന്നതുമായ ഈ സ്കൂളിൽ മതിയായ പാചക സൗകര്യം ഇല്ലാതിരുന്നതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പാചകപ്പുര നിർമ്മിച്ച് സ്കൂളിന് സമർപ്പിച്ചതോടുകൂടി സ്കൂൾ അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമായി. സ്കൂൾ കെട്ടിടങ്ങൾ പഴക്കം ചെന്ന് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുമാണ് എന്നുള്ളത് സ്കൂൾ പിടിഎയും ജനപ്രതിനിധികളും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് ഒരുകോടി രൂപ അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു.

error: Content is protected !!