KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ – ഈദ് മുബാറക്

ത്യാഗസ്മരണകളുമായി മുസ്‌ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ദുൽഹജ് 10നു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

മക്കയിലെ പരിശുദ്ധ ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് ഈദുൽ അസ്‌ഹ, വലിയ പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ആഘോഷം.

ത്യാഗത്തിന്റെയും, അനുസരണത്തിന്റെയും, സഹനത്തിന്റെയും മഹനീയ മാതൃകയുടെ ഈ പുണ്യ ദിനംത്തിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും വലിയ പെരുന്നാളിന്റെ ഊഷ്മളവും, ഹൃദ്യവുമായ ആശംസകൾ….. ഈദ് മുബാറക്

error: Content is protected !!