ൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കണം: ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ.
കാഞ്ഞിരപ്പള്ളി : ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം പൂർത്തീകരിച്ച ലൈവ് ഫിഷ് വെൻഡിങ് സെന്ററിന്റെയും, ജില്ലയിലെ പ്രഥമ മത്സ്യക്കർഷക സഹകരണ സംഘമായ ഇടനാട് ഫിഷ് ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിക്കത്തോട് എസ്.എൻ. ഡി.പി ഹാളിൽ മന്ത്രി വി.ഇ.അ ബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. റോണി കെ.ബേബി എം. എൽ. എ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എ ഷമീർ, വൈസ് പ്രസിഡൻറ് റോസമ്മ ആഗസ്തി , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് സുനി പത്യാല, വൈസ് പ്രസിഡണ്ട് സുനിൽ തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായ ത്തും ഫിഷറീസ് വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന മത്സ്യക്കഷി പരിശീലന പരിപാടി ഫിഷറീസ് അസിസ്‌റ്റൻറ് ഡയറക്ടർ ഡോ. പി.എസ്.ശിവപ്രസാദ് ക്ലാസ് നയിച്ചു.

