സ്കൂൾ പാർലമെന്റം​ഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിന്റെ സത്യപ്രതിജ്ഞാചടങ്ങ് വളരെ ആഘോഷപൂർവ്വം നടന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഫൈസൽ എം.എസ്. മുഖ്യ അതിഥിയായിരുന്നു. ഹൈസ്കൂൾ കോർഡിനേറ്റർ ശ്രീ ആന്റണി ജോസഫ് സ്വാ​ഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി തടം എസ്. ജെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യോ​ഗത്തിൽ ശ്രീ ഫൈസൽ എം.എസ്. നിലവിളക്കുകൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ ഫാ അ​ഗസ്റ്റിൻ പീടികമല എസ്.ജെ., വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ., ശ്രീ ഫൈസൽ എം.എസ്. എന്നിവർ ലീ‍ഡേഴ്സിന് ഔദ്യേ​ഗിക ചിഹ്നങ്ങൾ അണിയിച്ചു. സ്കൂളിലെ പ്രധാനപ്പെട്ട എല്ലാ പരിപാടികളിലും തങ്ങളുടെ പ്രവർത്തന മികവ് പ്രകടിപ്പിക്കുകയും ചടങ്ങ് മനോഹരമാക്കുകയും ചെയ്ത സ്കൂൾ ബാൻഡ് ടിം അം​ഗങ്ങളെ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഫൈസൽ എം.എസ്. മെമന്റോ നൽകി ആദരിച്ചു. സ്കൂൾ ചെയർമാൻ തോമസ് എസ്.ജെ. കൃതജ്ഞത അർപ്പിച്ചു.

error: Content is protected !!