KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആറു പഞ്ചായത്തിലെ ജൈവവൈവിധ്യത്തിന് രേഖയായി ; വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ജൈവവൈവിധ്യ രജിസ്റ്റർ ‘ജൈവജാലകം’ പ്രകാശനം ചെയ്തു; വിത്തുണ്ട കൈമാറ്റം നടത്തി.

പൊൻകുന്നം : ലോക ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ജൈവവൈവിധ്യ രജി സ്റ്റർ ‘ജൈവജാലകം’ പ്രകാശനവും സ്ഥലനാമ വൃക്ഷനടീൽ പരിപാടിയുടെ ഭാഗമായ തൈ വിതരണവും നടത്തി. വനംവകുപ്പ് പദ്ധതിക്കായി തയ്യാറാ ക്കിയ വിത്തുണ്ടകൾ വനം വകുപ്പിന് കൈമാറി. ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറു പഞ്ചായത്തിലെ ജൈവവൈവിധ്യം, അവ നേരിടുന്ന വെല്ലുവിളികൾ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രാദേശിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വരേഖയാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യ-വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ രൂപവത്കരിച്ച വിത്തുണ്ട എന്ന പദ്ധതിയുടെ ഭാഗമായി അരിച്ചെടുത്ത മണ്ണും ചാണകവും ധാതുലവണങ്ങളും ചേർത്ത വിത്തുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥനായ കെ. സുരേഷിന്, ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാ ജും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയും ചേർന്ന് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്റ് ഗീത എസ്. പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാ കിരൺ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി, ശ്രീജി ത്ത് വെള്ളാവൂർ, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, തോംസൺ, എം. സുരേഷ്, കെ. ബിനു, എ.കെ. ഫാസിൽ, പി.സി. ബാബു, പി എൻ. സുജിത്ത്, പി.വി. രാജു, പി.കെ. പുരുഷോത്തമൻ തുട ങ്ങിയവർ പ്രസംഗിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിഷ്കരിച്ച ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനവും കേരള വനംവകുപ്പ് വിത്തൂണ് പദ്ധതി പ്രകാരം വിത്തുണ്ട കൈമാറ്റവും ബഹു.ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിച്ചു.

error: Content is protected !!