KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ മന്ത്രി ആർ.ബിന്ദു നിർവഹിച്ചു

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി 2 കോടി രൂപ മുടക്കി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ മന്ത്രി ആർ.ബിന്ദു നിർവഹിച്ചു . ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അധ്യക്ഷത വഹിച്ചു. കേരളത്തിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യ സ്കൂളുകൾക്ക് വെല്ലുവിളി ഉയർത്തികൊണ്ടുവരുന്ന നിലയിലാണ് എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനമെന്ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കിഫ്ബി പദ്ധതിയിൽപ്പെടുത്തി കോടി കണക്കിന് രൂപയുടെ വികസനം വിദ്വാഭ്യാസരംഗത്ത് പിണറായി സർക്കാർ നടപ്പാക്കി വരികയാണ്. സ്വകാര്യ മേഖലയെ വെല്ലും വിധമുള്ള പരിഷ്ക്കാരങ്ങൾ സർക്കാർ വിദ്യാലയങ്ങളിൽ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ , അഡ്വ. പി ഷാനവാസ്, അജിതാ രതീഷ്, കെ. കെ. ശശികുമാർ, ടി ജെ മോഹനൻ, അഡ്വ. സാജൻ കുന്നത്ത്, സോഫി ജോസഫ്, ടി രാജൻ, കെ എ സിയാദ്, പി എൻ വിജി, പി ജ്യോതി ലക്ഷ്മി, സിന്ധു മോഹൻ , ഡയസ്മാത്യു, കെ യു അലിയാർ ,സുമിനാ അലിയാർ, ഏലിയാമ്മ ജോസഫ്, ജോണിക്കുട്ടി എബ്രഹാം മഠത്തിനകം , ടി ആർ രവിചന്ദ്രൻ, മാർട്ടിൻ തോമസ് എന്നിവർ സംസാരിച്ചു

സ്കൂൾവളപ്പിൽ പല കെട്ടിടങ്ങളിലായി അസൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം പുതിയ കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ ഒറ്റക്കെട്ടിടത്തിലേക്കു മാറും. അതോടൊപ്പം 16 ലക്ഷം രൂപ മുടക്കി ഭിന്ന ശേഷിസൗഹൃദ ശുചിമുറികളും നിർമിക്കും . സയൻസ് ലാബിനായി 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു .

1919ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1920ൽ സർക്കാരിനു വിട്ടുകൊടുത്തു. നാട്ടുകാരുടെ സഹകരണത്തോടെ വികസിച്ച സ്കൂൾ 1982ൽ ഹൈസ്കുളായും 2002ൽ ഹയർ സെക്കൻഡറിയായും ഉയർത്തി. നിലവിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 500 വി ദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 35 അധ്യാപകരും 5 അധ്യാപകതേര ജീവനക്കാരും സേവനം ചെയ്യുന്നു.

error: Content is protected !!