KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജല ശുദ്ധീകരണശാല നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

മുണ്ടക്കയം : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശുദ്ധീകരണശാലയുടെ നിർമാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മണിമലയാറ്റിൽ മുരിക്കയത്തിനു സമീപം 9 മീറ്റർ വ്യാസമുള്ള കിണറും, പമ്പ് ഹൗസും സ്ഥാപിച്ചു. ജലം ഇവിടെനിന്ന് 5 കിലോമീറ്റർ അകലെ അമരാവതിയിൽ 70 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന ശുദ്ധീകരണശാലയിൽ എത്തിക്കും. പ്രതിദിനം 9 ദശലക്ഷം ലീറ്റർ വെള്ളം ശുചീകരിക്കാൻ ശേഷിയുണ്ട്. മുണ്ടക്കയം പഞ്ചായത്ത് പരിധിയിൽ 9 ജല സംഭരണിയും, കോരുത്തോട് പഞ്ചായത്ത് പരിധിയിൽ 4 സംഭര ണികളും നിർമിക്കും. ആറ് പാക്കേജുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, വാട്ടർ അതോറിറ്റി സുപ്രണ്ടിങ് എൻജിനീയർ എസ്.രതിഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ എസ്.കിഷൻ ചന്ദു, വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്.ടി.സന്തോ ഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!