KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌കൂളിന് പെയ്ന്റിങ്ങുകാരായി അധ്യാപകരും പിടിഎ ഭാരവാഹികളും

എലിക്കുളം: പുതിയ അധ്യയന വർഷത്തൈ വരവേൽക്കാൻ എംജിഎം സ്‌കൂളൊരുങ്ങുന്നത് വേറിട്ട രീതിയിൽ. ഇത്തവണ പെയ്ന്റ് ചെയ്ത് മോടി പിടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് അധ്യാപകരും പിടിഎ ഭാരവാഹികളും. പ്രഥമാധ്യാപികയും സഹഅധ്യാപകരും, പിടിഎ, പൂർവവിദ്യാർഥി സംഘടനാ ഭാരവാഹികളും ഒത്തുചേർന്ന് സ്‌കൂളിന്റെ പെയിന്റിങ് നടത്തി.

20000 രൂപയുടെ പെയ്ന്റ് വാങ്ങിയതും ഒരു തൊഴിലാളിയെ നിയോഗിച്ചതും മാത്രമാണ് ചെലവ്. പിടിഎ പ്രസിഡന്റ് രതീഷ്‌കുമാർ നക്ഷത്രക്കൊപ്പം മകനും ഏഴാംക്ലാസ് വിദ്യാർഥിയുമായ ദേവസൂര്യനും സഹായിയായി മുഴുവൻ സമയം ചേർന്നു. അവധിക്കാലത്ത് അച്ഛനൊപ്പം ചേർന്ന് സ്വന്തം വീട് പെയ്ന്റ് ചെയ്ത അനുഭവസമ്പത്തുമായാണ് ദേവസൂര്യൻ എത്തിയത്.

പ്രഥമാധ്യാപിക കെ.എ.അമ്പിളി, അധ്യാപകരായ ദിവ്യ സുരേഷ്, വിഷ്ണു എസ്.നാഥ്, കെ.എച്ച്.കാർത്തിക, ഓഫീസ് സ്റ്റാഫ് സുജിത്ത്‌മോൻ, പൂർവവിദ്യാർഥിസംഘടനാ സെക്രട്ടറി എസ്.സന്ദീപ് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!