കനത്ത മഴയിൽ വിറകുപുര ഇടിഞ്ഞു വീണു
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ വീടിനോട് ചേർന്നുള്ള വിറകുപുര നിലംപൊത്തി. കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ ഇക്ബാൽ ഇല്ലത്തുപറമ്പിലിന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയാണ് പൂർണ്ണമായും ഇടിഞ്ഞു വീണത്. രാത്രിയിൽ സംഭവിച്ചതുകൊണ്ട് കൂടുതൽ അപകടം ഒഴിവായി.
