താലൂക്ക് ഓഫീസിന്റെ മുന്നിൽ ധർണ്ണ നടത്തി
കാഞ്ഞിരപ്പള്ളി : ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്നതിനെതിരെ പി കെ എസ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിന്റെ മുന്നിൽ ധർണ്ണ നടത്തി.
പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം എ. കെ. ബാബു ഉദ്ഘാടനം ചെയ്തു. പി കെ എസ് ഏരിയ സെക്രട്ടറി എസ് പ്രദീപ്, ഏരിയ കമ്മിറ്റി അംഗങ്ങങ്ങളായ ഇ കെ രാജു ,ബാബു ,വിനോദ് ,വി കെ രാജേഷ് ,സതീഷ് എന്നിവർ സംസാരിച്ചു.
