KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസ് സ്റ്റാൻഡിലെ ബൈപാസ് റോഡിൽ ബൈക്ക് മറിഞ്ഞു : വൻ അപകടം ഒഴിവായി ; സംരക്ഷണ ഭിത്തി വേണമെന്ന് ആവശ്യം

എരുമേലി : പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നേർച്ചപ്പാറ ബൈപാസ് റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവിന് നിസാര പരിക്ക്. സ്റ്റാൻഡിന്റെ സൈഡിൽ ഉയരത്തിലുള്ള മൺതിട്ടയിലൂടെ ആണ് ബൈപാസ് റോഡ് കടന്നുപോകുന്നത്. സൈഡിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ലാത്തതിനാൽ അപകട സാധ്യത ശക്തമാണ്.
നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് താഴെ സ്റ്റാൻഡിലേക്ക് നിരങ്ങി വീഴുന്നത് കണ്ട് ഓടിയെത്തിയവർ ബൈക്ക് വലിച്ചു കയറ്റി അപകടം ഒഴിവാക്കി. സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാകുമായിരുന്നു. രണ്ട് സ്കൂളിലേക്ക് ദിവസവും നൂറ് കണക്കിന് കുട്ടികൾ സഞ്ചരിക്കുന്ന വഴിയാണിത്. ഇനിയും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തിര നടപടിയായി സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!