‘ഒരു വിദ്യാർത്ഥിക്ക് ഒരു മരം’ സന്ദേശവുമായി ലോക പരിസ്ഥിതി ദിനത്തിൽ ചിറക്കടവ് എസ്.എം.വൈ.എം.ന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.
ചിറക്കടവ്: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എസ്.എം.വൈ.എം (സിറോ മലബാർ യൂത്ത് മൂവ്മെന്റ് ) ചിറക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറക്കടവ് സെന്റ് എഫ്രേംസ് അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി വൃക്ഷതൈ നട്ടു വളർത്തൽ പരിപാടി സംഘടിപ്പിച്ചു.
പരിസ്ഥിതിയുടെ സംരക്ഷണത്തിനും ഭാവിയിലേക്കുള്ള പ്രകൃത ശുചിത്വ സന്ദേശത്തിനുമായി സ്കൂളിന്റെ മുറ്റത്തും പരിസരങ്ങളിലും വിവിധ ഇനത്തിലുള്ള വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പച്ചക്കറിത്തോട്ടം, ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, എന്നിവയും കുട്ടികളുടെ സഹകരണത്തോടെ നടുവാൻ സാധിച്ചു..
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഷിബിൻ മണ്ണാറാത്ത് നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക കൊച്ചുറാണി വെട്ടിക്കാട്ട് സന്ദേശവും വൃക്ഷ തൈയ്കളുടെ വിതരണവും നടത്തി. അധ്യാപകരായ അനിറ്റ്, ഡോണാമോൾ , ലിജിമോൾ , ജോസമി, ജെറിൻ , എലിസബത്ത് , സിന്ധു, സോണിമോൾ , ജോയ് എന്നിവരും, എസ്.എം.വൈ.എം. പ്രവർത്തകരായ തേജസ്സ് നെടുംപറമ്പിൽ , അശ്വിൻ കാരിവേലിൽ , ലിജോ കുന്നപ്പള്ളി, ഡൊമിനിക് മണ്ണംപ്ലാക്കൽ , റോണി വാളാന്തറ, മരിയ തേക്കുംകാട്ടിൽ , അഞ്ചു താളനാനി, അഞ്ജലി പടകൂട്ടിൽ എന്നിവരും പങ്കെടുത്തു.
വിദ്യാർത്ഥികൾ ക്ക് പ്രകൃതിയോടുള്ള ബഹുമാനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ശാസ്ത്രീയമായി മനസിലാക്കാൻ സഹായിക്കുന്ന തരത്തിൽ ഈ പരിപാടി രൂപകല്പന ചെയ്തിരുന്നു. ‘ഒരു വിദ്യാർത്ഥിക്ക് ഒരു മരം’ എന്ന സന്ദേശവുമായി എല്ലാവരും ചേർന്ന് പ്രതിജ്ഞ ഏറ്റുപറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും, ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ പതിവായി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
