കരിമ്പുകയത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാചാരണം നടത്തി
കരിമ്പുകയം : ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം വിവിധ പരിപാടികളോടെ ആചരിച്ചു.
നിർദ്ധിഷ്ട കരിമ്പുകയം ടൂറിസം പദ്ധതി പ്രദേശത്ത് ഉദ്യാനവത്കരണത്തിന്റെ ഭാഗമായി ചെടികളും ഫലവൃക്ഷ തൈകളും നട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ ഉദ്ഘടനം ചെയ്തു.
തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്ക കുഴി, പഞ്ചായത്ത് മെമ്പർമാരായ റിജോ വളാ ന്തറ, ജെസ്സി മലയിൽ, ഷാജൻ മണ്ണംപ്ലാക്കൽ, ഷാജി വടക്കേടത്തു, പ്രൊ : എം എം ഡോമിനിക്, വി സി സെബാസ്റ്റ്യൻ , എബി ഏർത്തയിൽ എന്നിവർ പ്രസംഗിച്ചു.
