മിനി ഹൈ മാസ്റ്റ് ലൈറ്റ് ഉദ്ഘടനം ചെയ്തു
കാഞ്ഞിരപ്പള്ളി :ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.ആർ . തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗം ബിജു പത്യാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ്, ഒ.എം.ഷാജി,എം.പി. രാജു, സിബി മൂഴയിൽ ,ബിനു കുന്നുംപുറം, കെ.എസ്.നാസർ, നായിഫ് ഫൈസി, കെ.എസ് .ഷിനാസ്, അൻവർഷ കോനാട്ടുപറമ്പിൽ, പി.ഐ ഷാജി, മുഹമ്മദ് സജാസ്, ഫൈസൽ. എം.കാസിം, അബീസ് ടി. ഇസ്മായിൽ , ഫസിലി കോട്ടവാതുക്കൽ, എന്നിവർ പ്രസംഗിച്ചു.
